God gave me nothing I wanted, He gave me everything I needed...

Saturday, April 5, 2014

തുണ്ട് കവിതകള്‍

മതം
മതം ഒരു സോപ്പ്
മാലിന്യമാകന്നാല്‍....പത കഴുക്കികളയുക

കണ്ടോനെക്കുതി
കണ്ടോനെക്കുതി...
ചിലത് എല്ലാവരെയും പിടിക്കും
ചിലത് ചിലരെ...
കുത്തുക ഇവരുടെ വര്‍ഗ്ഗ സ്വഭാവം...

അനുഗ്രഹം
നിന്റെ തലയില്‍ ഞാന്‍ കൈവച്ചനുഗ്രഹിക്കുന്നു...
നിന്റെ തലയിലെ എണ്ണ എന്റെ കയ്യിലായി...

കുളി
മരിച്ച വീട്ടില്‍ നിന്നും വന്ന ഞാന്‍ കുളിക്കാം
ഒരു പ്രശ്നം ഒഴിവാക്കാന്‍..
ആര്‍ക്കും ഉപദ്രവമില്ലാത്ത ഒരു കുളി....

കാഴ്ച്ച 
കണ്ണിനോടു ഒന്നും ചേര്‍ത്ത് പിടിക്കരുത്..
അത് കാണില്ല...
ഒരകലത്തില്‍ വെച്ചാല്‍ നന്ന്....

ചിത്രം
പീലി ചൂടിയ കാര്‍വര്‍ണനെ വര്‍ണ്ണിപ്പോര്‍
അക്കോലത്തില്‍ സല്ക്കരിക്കുമോ കണ്ണനെ
ഇന്ന് കാണുകില്‍???

നീ
നീ ചിരിക്കുമ്പോള്‍ സന്തോഷം
നീ കരയുമ്പോള്‍ അതിലേറെ സന്തോഷം
അത് എനിക്കുവീണ്ടിയാകുമ്പോള്‍...

2 comments:

CEO said...

����������������������

CEO said...

Nice